ബെർഹാംപുർ: ബംഗാളിൽ ആർഎസ്പി സ്ഥാനാർഥി പ്രദീപ്കുമാർ നന്ദി(73) കോവിഡ് ബാധിച്ചു മരിച്ചു. ബെർഹാംപുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജംഗിപുരിലെ സ്ഥാനാർഥിയായിരുന്നു പ്രദീപ്കുമാർ നന്ദി. ബംഗാളിൽ രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ സ്ഥാനാർഥിയാണ് ഇദ്ദേഹം. വ്യാഴാഴ്ച ഷംഷേർഗഞ്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി റിസാവുൾ ഹഖ് കോവിഡ് ബാധിച്ചു കോൽക്കത്തയിലെ ആശുപത്രിയിൽ മരിച്ചിരുന്നു.