ജെനീവ: ലോക 100 മീറ്റര്‍ ചാമ്പ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്റെ വിലക്ക് 18 മാസമായി ചുരുക്കി. അന്താരാഷ്ട്ര കായിക കോടതിയില്‍ താരം നല്കിയ അപ്പീലിലാണ് വിലക്ക് 18 മാസമാക്കി ചുരുക്കി ജഡ്ജിമാര്‍ വിധി പുറപ്പെടുവിച്ചത്.
ഉത്തേജകമരുന്ന് പരിശോധനയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണു കോള്‍മാനു വിലക്കുണ്ടായത്. 2020 മേയ് 14 മുതലാണ് വിലക്ക് ആരംഭിച്ചത്. വിലക്കിന്റെ കാലാവധി പുനര്‍നിര്‍ണയിച്ചതോടെ താരത്തിന് ഈ വര്‍ഷം നവംബര്‍ വരെ ട്രാക്കില്‍ ഇറങ്ങാനാകില്ല. ഇതിനിടെ ടോക്കിയോ ഒളിമ്പിക്സും നഷ്ടമാകും. വിലക്കിനുശേഷം യുഎസ് താരത്തിന് 2022ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങാം.
60 മീറ്റര്‍ ഇന്‍ഡോറില്‍ ലോക റിക്കാര്‍ഡ് കോള്‍മാന്റെ പേരിലാണ്. 2019ല്‍ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററിലാണു താരം സ്വര്‍ണം നേടിയത്.
ക്രിസ്റ്റ്യന്‍ കോള്‍മാന്റെ വിലക്ക് ചുരുക്കി
12:23 AM Apr 17, 2021 | Deepika.com