ന്യൂഡൽഹി: കേരളത്തിലെ വിതരണത്തിനായി 7,74,710 ഡോസ് കോവിഡ് വാക്സിൻ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്ക് 2021 ഏപ്രിൽ 15 വരെ 58,02,790 ഡോസ് നൽകിയിട്ടുണ്ട്. അതിൽ ഇതുവരെ 52,87,484 ഡോസ് ആണ് വിതരണം ചെയ്തതെന്നും മന്ത്രി വിശദമാക്കിയെന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കേരളം നേരിടുന്ന വാക്സിൻ ക്ഷാമത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിന് 7,74,710 ഡോസ് വാക്സിൻ കൂടി നൽകുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർധൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.