മാക്സ്വെൽഡണ്
12:04 AM Apr 16, 2021 | Deepika.com
ചെന്നൈ: കഴിഞ്ഞ സീസണിൽ തികഞ്ഞ പരാജയമായിരുന്ന ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ ഈ സീസണ് ഐപിഎലിൽ മികവ് വീണ്ടെടുക്കുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 2021 സീസണിലെ രണ്ടാം ജയത്തിലേക്ക് നയിച്ചത് മാക്സ്വെൽ (41 പന്തിൽ 59 റണ്‍സ്) ആണ്. സ്കോർ: ബംഗളൂരു 20 ഓവറിൽ 149/8. ഹൈദരാബാദ് 20 ഓവറിൽ 143/9. മാക്സ് വെൽ ആണു കളിയിലെ താരം.