വാഷിംഗ്ടൺ: യുഎസിലെ ഏറ്റവും വലിയ സാന്പത്തിക തട്ടിപ്പിന്റെ സൂത്രധാരനായ ബെർനാഡ് മഡോഫ് അന്തരിച്ചു. തടവുശിക്ഷ അനുഭവിക്കവേ ഫെഡറൽ മെഡിക്കൽ സെന്ററിൽ വ്യാഴാഴ്ചയായിരുന്നു ഈ 83 കാരന്റെ അന്ത്യം. ഗുരുതരമായ വൃക്കരോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഓഹരിവിപണിയിൽ ഉൾപ്പെടെ നിക്ഷേപിച്ച് ഉയർന്ന ലാഭവിഹിതം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് 1990 കളിൽ മഡോഫ് തട്ടിപ്പ് ആരംഭിക്കുന്നത്.