റാമോസിനു കോവിഡ്
12:34 AM Apr 14, 2021 | Deepika.com
ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ ക്വാർട്ടറിന് ഇന്ന് ലിവർപൂളിനെതിരേ ഇറങ്ങുന്ന റയൽ മാഡ്രിഡിനു തിരിച്ചടി. ക്യാപ്റ്റൻ സെർജിയൊ റാമോസിനു കോവിഡ് സ്ഥിരീകരിച്ചു. പരിക്കിനെത്തുടർന്ന് റയലിന്റെ മൈതാനത്ത് നടന്ന ആദ്യപാദ പോരാട്ടത്തിൽ റാമോസ് കളിച്ചിരുന്നില്ല. ആദ്യപാദത്തിൽ റയൽ 3-1നു ലിവർപൂളിനെ കീഴടക്കിയിരുന്നു. റാമോസിന്റെ സെന്റർ ബാക്ക് പങ്കാളി റാഫേൽ വരാനും കോവിഡ് ബാധിതനാണ്.