മഡ്ഗാവ്: എഎഫ്സി ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ തങ്ങളുടെ കന്നി പോരാട്ടത്തിന് ഐഎസ്എൽ 2020 ലീഗ് വിന്നേഴ്സ് കിരീടം സ്വന്തമാക്കിയ എഫ്സി ഗോവ ഇന്നിറങ്ങും. ഹോം ഡ്രൗണ്ടായ ഫോർഡ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്. ഖത്തർ ക്ലബ്ബായ അൽ റയാൻ ആണ് ഗോവയുടെ എതിരാളികൾ.
ഗ്രൂപ്പ് ഇയിലാണ് എഫ്സി ഗോവ. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറും. മികച്ച രണ്ടാം സ്ഥാനക്കാരാകുന്ന ആറ് ടീമുകൾക്കും അവസാന 16ൽ ഇടംലഭിക്കും.
എഎഫ്സി: എഫ്സി ഗോവ കളത്തിൽ
12:34 AM Apr 14, 2021 | Deepika.com