ഒളിന്പ്യാകോസ് യവന ചാന്പ്യന്മാർ
11:50 PM Apr 12, 2021 | Deepika.com
പെയ്റിയെസ് (ഗ്രീസ്): ഗ്രീക്ക് സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം 46-ാം തവണയും ഒളിന്പ്യാകോസ് സ്വന്തമാക്കി. പ്ലേ ഓഫിൽ ഏഴ് മത്സരങ്ങൾ ശേഷിക്കേയാണ് ഒളിന്പ്യാകോസ് കിരീടം ഉറപ്പിച്ചത്. ഈജിപ്ഷ്യൻ സ്ട്രൈക്കർ അഹമ്മദ് ഹസന്റെ ഇരട്ട ഗോൾ മികവിൽ 3-1നു പനത്തിനായിക്കോസിനെ കീഴടക്കിയതോടെയാണ് ഒളിന്പ്യാകോസ് കിരീടം സ്വന്തമാക്കിയത്.