പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ടാം പാദ ക്വാർട്ടർ പോരാട്ടത്തിനായി ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് ഇന്ന് പാരീ സാൻ ഷെർമയ്നെതിരേ അവരുടെ തട്ടകത്തിൽ ഇറങ്ങും. നിലവിലെ ചാന്പ്യന്മാരായ ബയേണ്‍ ആദ്യ പാദത്തിൽ 3-2നു പരാജയപ്പെട്ടിരുന്നു. ഇന്ന് 1-0നു പരാജയപ്പെട്ടാലും പിഎസ്ജിക്കു സെമിയിൽ പ്രവേശിക്കാം.
മറ്റൊരു രണ്ടാം പാദ ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയെ നേരിടും.ആദ്യ പാദത്തിൽ ചെൽസി 2-0നു വിജയിച്ചിരുന്നു.
പാരീസിൽ മ്യൂണിക്
11:50 PM Apr 12, 2021 | Deepika.com