ലാഹോർ: പാക്കിസ്ഥാനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും മാഗ്സസെ പുരസ്കാര ജേതാവുമായ ഐ.എ. റഹ്മാൻ (90) അന്തരിച്ചു. ഹിന്ദു, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന റഹ്മാന്റെ ജനനം 1930ൽ അവിഭക്ത ഇന്ത്യയിലെ ഹരിയാനയിലായിരുന്നു. പാക്കിസ്ഥാൻ-ഇന്ത്യ പീപ്പിൾസ് ഫോറം സ്ഥാപകാംഗമാണ്. 65 വർഷക്കാലം പത്രപ്രവർത്തകനായി പ്രവർത്തിച്ചു.