ഡാർജലിംഗ്: ബംഗാളിലെ കൂച്ച്ബെഹാറിൽ ശനിയാഴ്ച സിഐഎസ്എഫിന്റെ വെടിവയ്പിൽ നാലു പേർ മരിച്ച സംഭവം നിർണായക വഴിത്തിരിവാകുമെന്നു ജിജെഎം അധ്യക്ഷൻ ബിമൽ ഗുരുംഗ്. വടക്കൻ ബംഗാളിൽ ബിജെപി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഗുരുംഗ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണു എൻഡിഎ ബന്ധം അവസാനിപ്പിച്ച് ബിമൽ ഗുരുംഗ് തൃണമൂൽ കോൺഗ്രസ് പക്ഷത്തെത്തിയത്.
നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പോളിംഗ് ദിനത്തിൽ കൂച്ച്ബെഹാറിൽ നടന്നത് വംശഹത്യയാണ്. അതിന്റെ ഫലം ബിജെപി അനുഭവിക്കും. വടക്കൻ ബംഗാളിൽ ബിജെപി തുടച്ചുനീക്കപ്പെടും. 2017 ഗൂർഖാലാൻഡ് പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ എട്ടു മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് തോറ്റു. ഇപ്പോൾ ബിജെപിയും ഇതേ വിധി നേരിടാനിരിക്കുകയാണ്-ബിമൽ ഗുരുംഗ് കൂട്ടിച്ചേർത്തു.
സംസ്ഥാനം ആരു ഭരിക്കണമെന്നതു തീരുമാനിക്കുന്നത് 54 സീറ്റുകളുള്ള വടക്കൻ ബംഗാളാണ്. തങ്ങളുടെ ശക്തികേന്ദ്രമായ ഇവിടെ പരമാവധി സീറ്റുകൾ നേടാനാണു ബിജെപിയുടെ ശ്രമം. 2016ൽ തൃണമൂൽ കോൺഗ്രസിന് വടക്കൻ ബംഗാളിൽ 25 സീറ്റാണു കിട്ടിയത്. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എട്ടിൽ ഏഴു സീറ്റ് കിട്ടി. 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ലീഡ് നേടിയിരുന്നു. ഡാർജിലിംഗ് ലോക്സഭാ മണ്ഡലം 2009 മുതൽ ബിജെപിയുടെ കൈവശമാണ്.