പിഎസ്ജിക്കു ജയം
01:09 AM Apr 12, 2021 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ഒരു ഗോൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത കൈലിയൻ എംബാപ്പെയുടെ മികവിൽ പിഎസ്ജിക്ക് ആധികാരിക ജയം. എവേ പോരാട്ടത്തിൽ സ്ട്രാസ്ബർഗിനെ 4-1ന് പിഎസ്ജി കീഴടക്കി.