മിലാൻ: ഇബ്രാഹിമോവിച്ച് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ എസി മിലാനു ജയം. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എവേ പോരാട്ടത്തിൽ പാർമക്കെതിരേ 3-1ന് എസി മിലാൻ വെന്നിക്കൊടി പാറിച്ചു.
യുവന്റസ് 3-1ന് ജെനോവയെ കീഴടക്കി. നാപ്പോളി 2-0ന് സംപ്ഡോറിയയെയും ലാസിയൊ 1-0ന് വെറോണയെയും പരാജയപ്പെടുത്തി. ലീഗിൽ ഇന്റർ മിലാൻ (74), എസി മിലാൻ (63), യുവന്റസ് (62), നാപ്പോളി (59) എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ
ഇബ്രയ്ക്കു ചുവപ്പ്, എസിക്ക് ജയം
01:09 AM Apr 12, 2021 | Deepika.com