ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തോമസ് ടൂഹെലിനു കീഴിൽ തുടർച്ചയായ ആറാം മത്സരവും തോൽവിയില്ലാതെ ചെൽസി കളംവിട്ടു. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ 4-1ന് ചെൽസി കീഴടക്കി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഇരട്ട ഗോളാണു ചെൽസിക്കു ജയം എളുപ്പമാക്കിയത്.
ജയത്തോടെ 54 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ സിറ്റി (74), മാഞ്ചസ്റ്റർ യുണൈറ്റഡ് (60), ലെസ്റ്റർ സിറ്റി (56) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
അപരാജിത ചെൽസി
01:09 AM Apr 12, 2021 | Deepika.com