ദുബായ്: ആദ്യ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച് യുഎഇ. ദുബായ് ഭരണാധികാരിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അടുത്ത രണ്ടു ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത്.
നൗറ അൽ മറ്റ്റൂഷിയാണ് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികയാകാൻ തയാറെടുക്കുന്നത്. ഇവർക്കൊപ്പം യോഗ്യത നേടിയ പുരുഷൻ മുഹമ്മദ് അൽ മുല്ലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 4000 അപേക്ഷകരിൽനിന്നാണു രണ്ടു പേരെ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. ഇരുവരും നാസയുടെ ഹൂസ്റ്റണിലെ ജോണ്സണ് സ്പേസ് സെന്ററിൽ പരിശീലനം നേടും.
അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം -അമാൽ (പ്രതീക്ഷ)- ഈ ഫെബ്രുവരിയിലാണ് യുഎഇ വിക്ഷേപിച്ചത്. 2024ൽ ചന്ദ്രനിൽ ആളില്ലാ ബഹിരാകാശവാഹനം എത്തിക്കാനും രാജ്യം പദ്ധതിയിടുന്നു.