ബാർട്ടിയെ അട്ടിമറിച്ചു
12:43 AM Apr 11, 2021 | Deepika.com
കരോളിന: വനിതാ ടെന്നീസ് സിംഗിൾസ് ലോക ഒന്നാം നന്പറായ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി ചാർളിസ്റ്റണ് ഡബ്ല്യുടിഎ ടൂർണമെന്റിന്റെ ക്വാർട്ടറിൽ പുറത്ത്. ലോക റാങ്കിംഗിൽ 73-ാം സ്ഥാനത്തുള്ള സ്പാനിഷ് യുവതാരം പൗല ബഡോസയാണ് ബാർട്ടിയെ അട്ടിമറിച്ചത്. സ്കോർ: 6-4, 6-3. പൗലയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. സെമിയിൽ പൗലയുടെ എതിരാളി റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവയാണ്.