ന്യൂഡൽഹി: ഹെർണിയ ശസ്ത്രക്രിയയ്ക്കായി എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തോളമായി രോഗബാധയുടെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നെന്ന് എംപി അറിയിച്ചു.