മാഡ്രിഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. സ്പാനിഷ് ക്ലബ്ബായ ഗ്രനാഡയെ 2-0നാണു യുണൈറ്റഡ് കീഴടക്കിയത്.
മറ്റൊരു മത്സരത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം ഇറ്റാലിയൻ ക്ലബ് എഎസ് റോമ 2-1ന് ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിനെ കീഴടക്കി. ചെക് ക്ലബ്ബായ സ്ലാവിയ പ്രേഗും ഇംഗ്ലീഷ് ക്ലബ് ആഴ്സണലും 1-1 സമനിലയിൽ പിരിഞ്ഞു. ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രെബ് 1-0ന് സ്പാനിഷ് ടീമായ വിയ്യാറയലിനെ കീഴടക്കി.
യുണൈറ്റഡിനു ജയം
11:51 PM Apr 09, 2021 | Deepika.com