ദുബായ്: പിടിച്ചെടുത്ത ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ ഇറാൻ വിട്ടയച്ചു. ഹോർമൂസ് കടലിടുക്ക് മലിനപ്പെടുത്തിയെന്നാരോപിച്ചാണു ജുബൈലിൽനിന്ന് ഫുജേറയിലേക്കു പോവുകയായിരുന്ന ദക്ഷിണകൊറിയയുടെ എംടി ഹൻചുക് ചെമി എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ദക്ഷിണകൊറിയൻ ബാങ്കുകളിലെ ഇറാന്റെ ഡോളർ നിക്ഷേപം തിരികെക്കിട്ടാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്തത്.