കുമാർഗ്രാം: ബംഗാളിൽ ബിജെപി വ്യാപകമായി വോട്ടർമാർക്കു പണം വിതരണം ചെയ്യുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജി. ബിജെപിക്കാരിൽനിന്നു പണം വാങ്ങി തൃണമൂൽ കോൺഗ്രസിനു വോട്ട് ചെയ്യാൻ അഭിഷേക് വോട്ടർമാരോട് അഭ്യർഥിച്ചു.
500 വാഗ്ദാനം ചെയ്യുകയാണെങ്കിൽ 5000 ചോദിക്കണം. താമരയിൽനിന്നു പണം വാങ്ങണം, എന്നിട്ട് ഇരട്ട പുഷ്പ (തൃണമൂൽ ചിഹ്നം)ത്തിനു വോട്ട് ചെയ്യണം. നിങ്ങളെ അവർക്കു വഞ്ചിക്കാമെങ്കിൽ തിരിച്ചും അതുപോലെ ചെയ്യാം - കുമാർഗ്രാമിലെ തെരഞ്ഞെടുപ്പു റാലിയിൽ അഭിഷേക് ബാനർജി പറഞ്ഞു.
294 അംഗ ബംഗാൾ നിയമസഭയിലേക്ക് ഇഞ്ചോടിഞ്ചു പോരാട്ടമാണു നടക്കുന്നത്. ഹാട്രിക് വിജയത്തിനൊരുങ്ങുന്ന തൃണമൂൽ കോൺഗ്രസിന് ബിജെപി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയമാണു ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.