ബിജ്നോർ: യുപിയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. ബിജ്നോറിലെ ബക്ഷിവാല മേഖലയിലായിരുന്നു സ്ഫോടനം. യൂസഫ് എന്നയാളായിരുന്നു പടക്കനിർമാണശാല നടത്തിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.