സിംല: ഹിമാചൽപ്രദേശ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം. നാലു കോർപറേഷനുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ സോളൻ, പാലംപുർ കോർപറേഷനുകൾ കോൺഗ്രസ് പിടിച്ചെടുത്തു. മണ്ഡിയിൽ അധികാരം പിടിച്ച ബിജെപി ധരംശാല കോർപറേഷനിൽ വലിയ ഒറ്റക്കക്ഷിയായി.
പതിനേഴംഗ ധരംശാല കോർപറേഷനിൽ ബിജെപിക്ക് എട്ടംഗങ്ങളുണ്ട്. മണ്ഡിയിൽ 15 വാർഡുകളിൽ ബിജെപി 11 എണ്ണം നേടി. പാലംപുരിൽ 15 വാർഡുകളിൽ 11 എണ്ണം കോൺഗ്രസ് നേടി. സോളനിൽ 17ൽ ഒന്പതു വാർഡുകൾ വിജയിച്ചാണു കോൺഗ്രസ് അധികാരത്തിലെത്തിയത്.