കോൽക്കത്ത: പശ്ചിമബംഗാളിൽ നാളെ നാലാം ഘട്ടം വോട്ടെടുപ്പ് നടക്കും. അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലേക്കാണു നാളെ വോട്ടെടുപ്പ് . ഈ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു. 373 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഷിബ്പുരിൽ മത്സരിക്കുന്ന ക്രിക്കറ്റ് താരം മനോജ് തിവാരി, വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, സിപിഎം നേതാവ് സുജൻ ചക്രവർത്തി എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖർ. ബംഗാളിൽ എട്ടു ഘട്ടമായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.