ലണ്ടൻ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ വിമർശകനായ ബ്രിട്ടനിലെ മ്യാൻമർ അംബാസഡറെ പുറത്താക്കിയ നടപടിയിൽ ബ്രിട്ടൻ അപലപിച്ചു. എംബസിയിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട അംബാസഡർ കിയൗ സ്വാർ മിൻ എംബസിക്കു പുറത്ത് കാറിലാണു ബുധനാഴ്ച രാത്രി തങ്ങിയത്.