സച്ചിൻ ആശുപത്രിവിട്ടു
02:03 AM Apr 09, 2021 | Deepika.com
മുംബൈ: കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ആശുപത്രി വിട്ടു. ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ കാര്യം സച്ചിൻ ട്വിറ്ററിലൂടെ അറിയിച്ചു. മാർച്ച് 27നാണു സച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. തനിക്കുവേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദിയറിയിച്ചു.