ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഒരുങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു പ്രഹരമേൽപ്പിച്ച് ഓൾ റൗണ്ടർ ഡാനിയേൽ സാംസ് കോവിഡ് പോസിറ്റീവ് ആയി. ഓസീസ് താരം ഏപ്രിൽ മൂന്നിനു ചെന്നൈയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിൽ പോസിറ്റീവ് ആയി.
കോവിഡ് ബാധിച്ച റോയൽ ചലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ഇതിനു പിന്നാലെയാണു ടീമിലെ രണ്ടാമതു കളിക്കാരനും കോവിഡ് ബാധിച്ചത്.
സാംസ് കോവിഡ് പോസിറ്റീവ്
11:38 PM Apr 07, 2021 | Deepika.com