അനാഡാർകോ (യുഎസ്): യുഎസിലെ ഒക്ലഹോമയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ മരിച്ചു, പോലീസുകാരനു പരിക്കേറ്റു. അമിതലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായ ആളെ പോലീസ് സഹായിക്കുന്നതിനിടെ ഇരുപത്തിയഞ്ചുകാരൻ തോക്കു ചൂണ്ടി ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ പ്രത്യാക്രമണത്തിൽ ഇരുപത്തിയഞ്ചുകാരൻ മരിച്ചു. ഒരു പോലീസുകാരനു പരിക്കേറ്റു. ഒക്ലഹോമയിൽനിന്ന് 80 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അനാഡാർകോയിലാണ് സംഭവം. അമിതലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായ ആളും മരിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.