മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ കോവിഡ്-19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ മത്സരങ്ങൾ മാറ്റുമെന്ന അഭ്യൂഹത്തിൽ കഴന്പില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
ഐപിഎൽ മത്സരങ്ങൾ മുംബൈയിൽ നടത്താൻ മഹാരാഷ്ട്ര സർക്കാർ ഇന്നലെ അനുമതി നൽകി. കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ വെള്ളി വൈകുന്നേരം മുതൽ തിങ്കൾ രാവിലെ വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കർശന ഉപാധികളോടെ ഐപിഎൽ മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകി.
ഐപിഎലിൽ 10 മത്സരങ്ങൾക്കാണു മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാവുന്നത്. ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലാണു വാങ്കഡെയിലെ ആദ്യ മത്സരം.
മുംബൈക്കു മാറ്റമില്ല
12:25 AM Apr 06, 2021 | Deepika.com