ടൂറിൻ: ടൂറിൻ ഡെർബിയിൽ കരുത്തരായ യുവന്റസിനെ 2-2ന് ടൊറിനൊ സമനിലയിൽ കുടുക്കി. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ (79’) ഗോളാണു യുവെയ്ക്കു സമനില സമ്മാനിച്ചത്. അന്റോണിയൊ സനബ്രിയ (27’, 46’) ടൊറിനൊയ്ക്കായി ഇരട്ട ഗോൾ നേടി. ഫെഡെറിക്കൊ ചീസയിലൂടെ (13’) യുവെയായിരുന്നു ആദ്യം മുന്നിൽ കടന്നത്.
മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ 1-0ന് ബൊലോഗ്നയെയും നാപ്പോളി 4-3ന് ക്രൊടോണെയെയും ലാസിയൊ 2-1ന് സ്പെസ്യയെയും കീഴടക്കി. എസി മിലാനും സംപ്ഡോറിയയും 1-1 സമനിലയിൽ പിരിഞ്ഞു.
ലീഗിലെ 17-ാം സ്ഥാനക്കാരായ ടൊറിനൊയോട് (24 പോയിന്റ്) സമനില വഴങ്ങിയതോടെ നാലാം സ്ഥാനത്ത് തുടരുകയാണ് 56 പോയിന്റുള്ള യുവന്റസ്. ഇന്റർ മിലാൻ (68), എസി മിലാൻ (60) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
റൊണാൾഡോ ഗോളിൽ യുവെ തടിതപ്പി
12:02 AM Apr 05, 2021 | Deepika.com