ജൊഹന്നാസ്ബർഗ്: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 17 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 341 റൺസ് നേടി. പാക്കിസ്ഥാന്റെ മറുപടി 50 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 324ൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ മൂന്ന് വിക്കറ്റിനു ജയിച്ചിരുന്നു.
ക്യാപ്റ്റൻ തെംബ ബൗമ (102 പന്തിൽ 92), ക്വിന്റൺ ഡി കോക്ക് (86 പന്തിൽ 80), വാൻ ഡെർ ഡസൻ (37 പന്തിൽ 60) എന്നിവരുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 341ൽ എത്തിയത്.
പാക്കിസ്ഥാനായി ഫഖാർ സമാൻ (155 പന്തിൽ 193) തകർത്തടിച്ചെങ്കിലും ജയത്തിലെത്തിക്കാൻ സാധിച്ചില്ല. 10 സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു സമാന്റെ മിന്നും ഇന്നിംഗ്സ്.
ദക്ഷിണാഫ്രിക്ക ജയിച്ചു
12:02 AM Apr 05, 2021 | Deepika.com