ചെൽസി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഹോം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ലീഗിൽ 19-ാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോംവിച്ച് 5-2ന് ചെൽസിയെ തകർത്തു. ഒരു ഗോളിനു മുന്നിൽനിന്നശേഷമായിരുന്നു ചെൽസി തകർന്നടിഞ്ഞത്. 29-ാം മിനിറ്റിൽ തിയാഗൊ സിൽവ രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തേക്ക് നടന്നതോടെ ചെൽസി 10 പേരായി ചുരുങ്ങി. തുടർന്നായിരുന്നു ബ്രോംവിച്ചിന്റെ ഗോളടിമേളം അരങ്ങേറിയത്.
2011നുശേഷം ഇതാദ്യമായാണ് ചെൽസി പ്രീമിയർ ലീഗിൽ ഹോം മത്സരത്തിൽ അഞ്ച് ഗോൾ വഴങ്ങുന്നത്. തോമസ് ടൂഹെലിനു കീഴിൽ ചെൽസി നേരിടുന്ന ആദ്യ പരാജയമാണ്.
ചെൽസി നിശ്ചലം
11:27 PM Apr 03, 2021 | Deepika.com