ന്യൂഡൽഹി: സിംഗു അതിർത്തിയിൽ കർഷക സമരത്തിന് നേരേ വെടിവയ്പ്. കാറിൽ എത്തിയ നാല് പേരാണ് ഞായറാഴ്ച രാത്രി ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് സമരത്തിനു നേർക്ക് വെടിയുതിർത്തശേഷം കടന്നുകളഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ള ഔഡി കാറിലാണ് അക്രമിസംഘം എത്തിയത്. ഹരിയാനയിലെ കുണ്ഡലി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സോനിപ്പത്ത് എസ്പി ജഷൻദീപ് സിംഗ് രണ്‍ധാവ പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന സമരം നൂറു ദിവസം പിന്നിട്ടു.