ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ മുഖ്യമന്ത്രിയാകുമായിരുന്നെന്നും ബിജെപിയിൽ അദ്ദേഹം പിൻബെഞ്ചിൽ(ബാക്ബെഞ്ചർ) ആണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ ത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കോൺഗ്രസിലാണെങ്കിൽ മുഖ്യമന്ത്രിയാകുമെന്ന് ഞാൻ സിന്ധ്യയോടു പറഞ്ഞു. എന്നാൽ അദ്ദേഹം വ്യത്യസ്ത വഴിയാണു തെരഞ്ഞെടുത്തത്. അദ്ദേഹം ഇപ്പോൾ ബിജെപിയിലെ ബാക്ബെഞ്ചറാണ്. അവിടെ അദ്ദേഹത്തിന് ഒരിക്കലും മുഖ്യമന്ത്രിയാകാനാവില്ല-രാഹുൽഗാന്ധി പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ടതുകൊണ്ടാണ് കഴിഞ്ഞ വർഷം മാർച്ചിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപൊത്തിയത്.
അതേസമയം, ജോതിരാദിത്യ സിന്ധ്യയെക്കുറിച്ച് രാഹുൽഗാന്ധി പരാമർശം നടത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പറഞ്ഞു.