കോൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ ഉറ്റ അനുയായി ആയ സൊനാലി ഗുഹ, സിംഗൂർ പ്രക്ഷോഭത്തിൽ മുഖ്യ പങ്കുവഹിച്ച രബീന്ദ്രനാഥ് ഭട്ടാചാര്യ, ജതു ലാഹിരി, മുൻ ഫുട്ബോൾ താരം ദീപേന്ദു ബിശ്വാസ്, സീതൽ സർദാർ എന്നിവരാണു രാജിവച്ചത്. ഇവർക്കെല്ലാം സീറ്റ് നിഷേധിച്ചതുകൊണ്ടാണു പാർട്ടി വിട്ടത്. ബംഗാളി നടി തനുശ്രീ ചക്രവർത്തിയും ബിജെപിയിൽ ചേർന്നു.