ജയ്പുർ: രാജസ്ഥാനിൽ പരാതി നല്‍കാനെത്തിയ യുവതിയ മാനഭംഗപ്പെടുത്തിയ എസ്ഐയെ അറസ്റ്റ് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തു. ആൽവാർ ജില്ലയിലാണു സംഭവം. എസ്ഐ ഭരത് ലാൽ(52) യുവതിയെ പോലീസ് സ്റ്റേഷനിൽതന്നെയുള്ള ക്വാർട്ടേഴ്സിൽവച്ചാണു മൂന്നു ദിവസം മാനഭംഗപ്പെടുത്തിയത്.