ബാ​​​​​ഴ്സ മി​​​​​ന്നി​​​​​ച്ചു

12:32 AM Mar 08, 2021 | Deepika.com
ഒ​​​​​സാ​​​​​സു​​​​​ന: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ജ​​​​​യം. ലീ​​​​​ഗി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ജ​​​​​യ​​​​​മാ​​ണു ബാ​​​​​ഴ്സ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​സാ​​​​​സു​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രേ അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് 2-0നാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​റ്റ​​​​​ലോ​​​​​ണി​​​​​യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ജ​​​​​യം. ര​​ണ്ടു ഗോ​​​​​ളി​​​​​നും വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​തു ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

30-ാം മി​​​​​നി​​​​​റ്റി​​​​​ൽ ജോ​​​​​ർ​​​​​ഡി ആ​​​​​ൽ​​​​​ബ​​​​​യും 83-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇ​​​​​ല​​​​​യ്ഷ് മൊ​​​​​റി​​​​​ബ​​​​​യും ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​ല​​​​​യ്ഷി​​​​​ന്‍റെ ക​​​​​ന്നി ഗോ​​​​​ളാ​​ണി​​ത്. ബോ​​​​​ക്സിനു പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​ജ്വ​​​​​ല​​​​​മാ​​​​​യൊ​​​​​രു ക​​​​​ർ​​​​​വ് ഷോ​​​​​ട്ടി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടാം പോ​​​​​ഗ്ബ എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​ല​​​​​യ്ഷി​​​​​ന്‍റെ ഗോ​​​​​ൾ.

മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​യ്യ​​​​​ഡോ​​​​​ലി​​​​​ഡ് 2-1ന് ​​​​​ഗെ​​​​​റ്റാ​​​​​ഫ​​​​​യെ​​​​​യും എ​​​​​ൽ​​​​​ചെ അ​​​​​തേ ഗോ​​​​​ൾ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ൽ സെ​​​​​വി​​​​​യ്യ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. ലീ​​​​​ഗി​​​​​ൽ 56 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 58 പോ​​​​​യി​​​​​ന്‍റു​​​​​ള്ള അ​‌​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് ആ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്.