മൊറാട്ട ഡബിളിൽ യുവന്റസ്
12:32 AM Mar 08, 2021 | Deepika.com
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ആർവരൊ മൊറാട്ടയുടെ (57’, 60 പെനൽറ്റി) ഇരട്ട ഗോളിലൂടെ യുവന്റസ് പിന്നിൽ നിന്നെത്തി ജയം സ്വന്തമാക്കി. ഹോം മത്സരത്തിൽ ലാസിയോയ്ക്കെതിരേ 3-1നായിരുന്നു യുവെയുടെ ജയം. ക്രിസ്റ്റ്യാനൊ റൊണാൾഡോ സൈഡ് ബെഞ്ചിലിരുന്ന മത്സരത്തിൽ 14-ാം മിനിറ്റിൽ കൊറെയ ലാസിയോയെ മുന്നിലെത്തിച്ചു. യുവന്റസിന്റെ ആദ്യ ഗോൾ റാബിയോട്ടിന്റെ (39’) വകയായിരുന്നു. ഇന്റർ മിലാൻ (59), എസി മിലാൻ (53), യുവന്റസ് (52) എന്നിവയാണ് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.