ന്യൂയോർക്ക്: മക്കഫി ആന്റി വൈറസ് സോഫ്ട്വെയറിന്റെ സൃഷ്ടാവ് ജോൺ മക്കഫിക്കെതിരേ ക്രിപ്റ്റോ കറൻസി തട്ടിപ്പിനു കേസ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ക്രിപ്റ്റോ കറൻസികൾക്കു പ്രചാരണം നല്കുകയും കറൻസിക്കു മൂല്യം കൂടിയപ്പോൾ വിറ്റ് ലാഭമെടുക്കുകയും ചെയ്തുവെന്നാണ് മാൻഹാട്ടൻ ഫെഡറൽ കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
മക്കഫിയുടെ അംഗരക്ഷകൻ ജിമ്മി ഗേൽ വാട്സണും പ്രതിയാണ്. ഇരുവരും ചേർന്ന് 20 ലക്ഷം ഡോളർ ഇങ്ങനെ സന്പാദിച്ചു. ക്രിപ്റ്റോ കറൻസിക്കു പ്രചാരണം നല്കാൻ കറൻസി സ്റ്റാർട്ട്അപ്പുകളിൽനിന്ന് മറ്റൊരു 1.1 കോടി ഡോളർ ഇരുവരും വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
എഴുപത്തഞ്ചുകാരനായ മക്കഫി നിലവിൽ നികുതിവെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സ്പെയിനിൽ അറസ്റ്റിലാണ്. അദ്ദേഹത്തെ യുഎസിനു കൈമാറിയേക്കും.