പനാജി: ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമിയിൽ ഇഞ്ചുറി ടൈം ഗോളിൽ എടികെ മോഹൻ ബഗാനെ 1-1 സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇതോടെ രണ്ടാം പാദ പോരാട്ടം നിർണായകമായി. മത്സരത്തിന്റെ 34-ാം മിനിറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോളിലൂടെ ബഗാൻ മുന്നിൽ കടന്നു. എന്നാൽ, പകരക്കാരനായെത്തിയ ഇഡ്രിസ സില്ലയിലൂടെ 90+4-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു.
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ചൊവ്വാഴ്ച നടക്കും. നാളെ മുംബൈ സിറ്റി x എഫ്സി ഗോവ രണ്ടാം പാദ സെമി അരങ്ങേറും.
ഇഞ്ചുറി പറ്റാതെ നോർത്ത് ഈസ്റ്റ്
12:12 AM Mar 07, 2021 | Deepika.com