ബാസൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു ഫൈനലിൽ. സെമി ഫൈനലിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽഡിനെ കീഴടക്കി. നാലാം സീഡായ ബ്ലിച്ച്ഫെൽഡിനെതിരേ 22-20, 21-10നായിരുന്നു സിന്ധുവിന്റെ ജയം. 2019ൽ ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചതിനുശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂർണമെന്റിന്റെ കിരീട പോരാട്ടത്തിനു യോഗ്യത നേടുന്നത്.
പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു പുറത്തായി. ഒന്നാം നന്പർ താരമായ വിക്ടർ അക്സെൽസണ്‍ നേരിട്ടുള്ള ഗെയിമിനു കീഴടക്കി. സ്കോർ: 21-13, 21-19.
പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.
സിന്ധു ഫൈനലിൽ
12:12 AM Mar 07, 2021 | Deepika.com