വത്തിക്കാൻ സിറ്റി: നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാക്കിലെത്തും. സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്.
ഇന്ന് റോമിൽനിന്ന് ബാഗ്ദാദിൽ വിമാനമിറങ്ങുന്ന മാർപാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കും. നാളെ നജാഫിൽ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആചാര്യൻ ആയത്തുള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. എർബിൽ, മൊസൂൾ, ഉർ, ഖറാക്കോഷ് നഗരങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ മതാന്തരസമ്മേളനങ്ങളിലും പ്രാർഥനാ പരിപാടികളിലും പങ്കെടുക്കും.