ബംഗളൂരു: കർണാടക നിയമസഭയിൽ ഷർട്ട് ഊരിയ കോൺഗ്രസ് എംഎൽഎയ്ക്കു സസ്പെൻഷൻ. ബി.കെ. സംഗമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണു സംഗമേഷ് സഭയ്ക്കുള്ളിൽ ഷർട്ട് ഊരിയത്.