വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിനു നേർക്ക് ഒരിക്കൽകൂടി ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷ അതീവശക്തമാക്കി.
തെരഞ്ഞെടുപ്പിൽ തോറ്റ മുൻ പ്രസിഡന്റ് ട്രംപ് മാർച്ച് നാലിന് അധികാരം പിടിക്കുമെന്ന വിശ്വാസത്തിൽ ഒരു സംഘം ഗൂഢാലോചനാ സിദ്ധാന്തക്കാർ ക്യാപ്പിറ്റോൾ ആക്രമിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. ജനപ്രതിനിധിസഭ വ്യാഴാഴ്ചത്തെ സമ്മേളനം ഉപേക്ഷിച്ചെങ്കിലും സെനറ്റ് സമ്മേളിച്ചു.
ജനുവരി ആറിനു ട്രംപ് അനുയായികൾ കാപ്പിറ്റോൾ കൈയേറി കലാപം നടത്തിയിരുന്നു.