ഏഥൻസ്: യൂറോപ്യൻ രാജ്യം, ഗ്രീസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗ്രീസിന്റെ തലസ്ഥാനമായ ആഥൻസ് ഉൾപ്പെടുന്ന മധ്യഭാഗത്താണ് കൂടുതൽ അനുഭവപ്പെട്ടത്.
ഇതിന്റെ തുടർച്ചയെന്നോണം അയൽരാജ്യങ്ങളായ അൽബേനിയ, വടക്കൻ മാസിഡോണിയ, കൊസോവോ, മോണ്ടിനെഗ്രെ എന്നിവിടങ്ങളിലും ചലനങ്ങളുണ്ടായി.
ഭൂചലനത്തിൽ ആർക്കും പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധി കെട്ടിടങ്ങൾ തകരുകയും കേടുപാടുകളുണ്ടാകുയും ചെയ്തു. പഴയ വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തികൾ തകരുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു.
ഭൂകന്പമുണ്ടായതോടെ പരിഭ്രാന്തരായ ലാറിസയിലെയും ടയിർനവോസിലെയും ജനങ്ങൾ വീടുകളും ഓഫീസ് കെട്ടിടങ്ങളും വിട്ടിറങ്ങി. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു തൊട്ടടുത്തുള്ള നഗരങ്ങളാണ് ലാറിസയും ടയിർനവോസും. ലാറിസയുടെ വടക്കുപടിഞ്ഞാറൻ ഭാഗമാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനുശേഷവും ചെറിയതോതിലുള്ള നിരവധി ഭൂചലനങ്ങളുണ്ടായി.