കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടു വ്യത്യസ്തമായ ആക്രമണസംഭവങ്ങളില്‍ ഐഎസ് ഭീകരര്‍ ടിവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മൂന്നു വനിതകളെ വെടിവച്ചു കൊലപ്പെടുത്തി. നാലാമത്തെയാളുടെ നില അതീവ ഗുരുതരമാണ്. ജലാലബാദിലെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങുംവഴിയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.
മരിച്ച മൂന്നു യുവതികളും 18നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ അടുത്ത കാലത്താണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള എനികാസ് ടിവി സ്റ്റേഷനിലെ ഡബ്ബിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. രാത്രിയിലാണ് ഇവര്‍ക്കുനേരെ ആക്രമണം നടന്നത്.