അഹമ്മദാബാദ്: ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ഹൈദരാബാദ് എംപി അസാദുദീൻ ഒവൈസി നേതൃത്വം നല്കുന്ന ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം). ഗുജറാത്തിലെ മൊദാസ, ഗോധ്ര, ഭാറൂച്ച് മുനിസിപ്പാലിറ്റികളിലായി 17 വാർഡുകളിൽ എംഐഎം വിജയിച്ചു. 24 സ്ഥാനാർഥികളെയാണു പാർട്ടി മത്സരിപ്പിച്ചത്. മൊദാസയിലും ഗോധ്രയിലും കോൺഗ്രസിനെ പിന്തള്ളി എംഐഎം രണ്ടാസ്ഥാനത്തെത്തി.