ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവാക്സിനാണ് മന്ത്രി സ്വീകരിച്ചത്. ഡൽഹി ഹാർട്ട് ആൻഡ് ലംഗ്സ് ആശുപത്രിയിൽ നിന്നാണ് മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും രവിശങ്കർ പ്രസാദും ഇന്നലെ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി, ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവരും വിവിധ സ്ഥലങ്ങളിലായി ഇന്നലെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.
ജമ്മു കാഷ്മീരിൽ നാഷണൽ കോണ്‍ഫറൻസ് എംപിയും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും കോവിഡ് വാക്സിൻ സ്വീകരിച്ചു. ശ്രീനഗറിലെ ഷേർ ഇ കാഷ്മീർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഫാറൂഖ് അബ്ദുള്ള വാക്സിൻ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും കഴിഞ്ഞദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.