വത്തിക്കാൻ സിറ്റി: നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ഇറാക്കിലേക്കു പുറപ്പെടും. ഒരു മാർപാപ്പ ആദ്യമായിട്ടാണ് ഇറാക്ക് സന്ദർശിക്കുന്നത്.
മാർപാപ്പ വെള്ളിയാഴ്ച രാവിലെ റോമിൽനിന്നു ബാഗ്ദാദിലേക്കു വിമാനം കയറും. തുടർന്നുള്ള ദിവസങ്ങളിൽ മൊസൂൾ, ഖറാക്കോഷ്, എർബിൽ നഗരങ്ങൾ സന്ദർശിക്കും.
ഇറാക്കിലെ ദുർബല ക്രൈസ്തവസമൂഹത്തോട് സഭയ്ക്കുള്ള കരുതൽ വ്യക്തമാക്കുന്നതാണ് മാർപാപ്പയുടെ സന്ദർശനമെന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ അറിയിച്ചു. അവിടത്തെ ക്രൈസ്തവർ ഏറെ സഹനങ്ങൾക്കു വിധേയരായി. ഒട്ടേറെ വിശ്വാസികൾ അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു.
മാർപാപ്പയുടെ സാന്നിധ്യം അവിടെ വേണം - 2014-17 കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ മതപീഡനത്തെ അനുസ്മരിച്ച് കർദിനാൾ പറഞ്ഞു. മതാന്തര സംവാദത്തിനും ക്രൈസ്തവ-മുസ്ലിം സമുദായങ്ങളുടെ സാഹോദര്യത്തിനും മാർപാപ്പയുടെ സന്ദർശനം വേദിയാകുമെന്ന് കർദിനാൾ വ്യക്തമാക്കി. മുസ്ലിംകൾ പുണ്യനഗരമായി കരുതുന്ന നജാഫ് സന്ദർശിക്കുന്ന മാർപാപ്പ ഇറാക്കി ഷിയാകളുടെ ആചാര്യനായ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. 2019ലെ യുഎഇ സന്ദർശനവേളയിൽ മാർപാപ്പ കയ്റോയിലെ അൽ അസർ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ തയ്യബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.