ലണ്ടൻ: ബ്രെക്സിറ്റ് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യുകെയിൽ ഉണ്ടാകുന്ന അവസരങ്ങളെയും സാധ്യതകളെയുംകുറിച്ച് ദേശീയ വൈഎംസിഎയുടെ നേതൃത്വത്തിൽ ലണ്ടനിലെ ഇന്ത്യൻ വൈഎംസിഎയും ഇന്ത്യൻ ഹൈക്കമ്മീഷനും ഒമാൻ എയറും സംയുക്തമായി ആറിന് രാത്രി 7.30ന് വെബിനാർ സംഘടിപ്പിക്കുന്നു.
ഇന്ത്യൻ വൈഎംസിഎ പ്രസിഡന്റ് ചീഫ് ജസ്റ്റീസ് (റിട്ട.) ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും. ലണ്ടനിലെ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി രോഹിത് വാധ്വാന, വരദരാജ സിഗാൻ (ഹെഡ് ക്രെഡിറ്റ് റിസ്ക്, ഐസിഐസിഐ ബാങ്ക് ലണ്ടൻ) തുടങ്ങിയവർ പ്രസംഗിക്കും. പങ്കെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒമാൻ എയർ നല്കുന്ന ലണ്ടനിലേക്കുള്ള ടിക്കറ്റ് സമ്മാനമായി ലഭിക്കും.