ഗോ​കു​ലം പൊ​രു​തി വീ​ണു

10:08 PM Mar 01, 2021 | Deepika.com
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി പൊ​​രു​​തി വീ​​ണു. ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ​​തി​​രേ 30-ാം മി​​നി​​റ്റ് മു​​ത​​ൽ 10 പേ​​രു​​മാ​​യി ക​​ളി​​ച്ച ഗോ​​കു​​ലം 3-2ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി. വി​​ൻ​​സി ബാ​​രെ​​റ്റൊ ചു​​വ​​പ്പുകാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് 30-ാം മി​​നി​​റ്റി​​ൽ ഗോ​​കു​​ലം 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യ​​ത്. ദീ​​പ​​ക് ദേ​​വ്രാ​​നി (53’) സെ​​ൽ​​ഫ് ഗോ​​ൾ അ​​ടി​​ച്ച​​തും ഗോ​​കു​​ല​​ത്തി​​നു വി​​ന​​യാ​​യി.

ലൂ​​ക്ക മ​​ജ്സീ​​നി​​ലൂ​​ടെ 26-ാം മി​​നി​​റ്റി​​ൽ ച​​ർ​​ച്ചി​​ൽ മു​​ന്നി​​ൽ. ദീ​​പ​​ക്കി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​കു​​ല​​ത്തെ 2-0നു ​​പി​​ന്നി​​ലാ​​ക്കി. 80-ാം മി​​നി​​റ്റി​​ൽ ഫി​​ലി​​പ്പ് അ​​ഡ്ജ ഒ​​രു ഗോ​​ൾ മ​​ട​​ക്കി. മ​​ജ്സീ​​നി (87’) ച​​ർ​​ച്ചി​​ലി​​ന്‍റെ ലീ​​ഡ് 3-1 ആ​​ക്കി. എം.​​എ​​സ്. ജി​​തി​​ൻ (90+2’) ഗോ​​കു​​ല​​ത്തി​​നാ​​യി ഒരു ഗോൾ മടക്കിയെങ്കിലും തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​നാ​​യി​​ല്ല.